ആത്മധൈര്യത്തോടെ ഈ വചനം എല്ലാ ദിവസവും ഏറ്റുപറയാമോ,അത്ഭുതം കാണാം

ജീവിതത്തില്‍ പലപല കാര്യങ്ങളുടെയും പേരില്‍ ദുര്‍ബലരായി പോകുന്നവരാണ് നാം പലരും. അപ്രതീക്ഷിതമായ ചിലസംഭവവികാസങ്ങള്‍.. അവിചാരിതമായ ചില ഇടപെടലുകള്‍.ദുരിതങ്ങള്‍, ദുരന്തങ്ങള്‍,,രോഗങ്ങള്‍.. സാമ്പത്തികത്തകര്‍ച്ച,വേര്‍പാട്.. ഇങ്ങനെ എന്തെല്ലാം…

നഷ്ടധൈര്യരായി പോകുന്നവയാണ് ഈ അവസരങ്ങളോരോന്നും. കരുതിവച്ച കരുത്തെല്ലാം ചോര്‍ന്നുപോകും. സഹായം ചോദിച്ച മനുഷ്യരും നമ്മെ സ്‌നേഹിക്കുന്നവരെന്ന് കരുതിയവരുമെല്ലാം നമ്മെ കൈവിട്ടുപോകും. അത്യന്തം ദയനീയവും നിസ്സഹായവുമായ അവസ്ഥ ഇത്തരം അവസരങ്ങളെ നാം മുന്‍കൂട്ടി കാണണം.

അതുകൊണ്ട് എല്ലാ ദിവസവും പ്രഭാതത്തില്‍ നാം ഈ തിരുവചനം ഉറക്കെ പറഞ്ഞ് ശക്തിപ്രാപിക്കണം. ദൈവത്തില്‍ ആശ്വാസവും അഭയവും പ്രതീക്ഷയും പ്രത്യാശയും കണ്ടെത്തണം. ഏതാണ് ഈ വചനം എന്നല്ലേ?

കര്‍ത്താവാണ് എന്റെ സഹായകന്‍. ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും( ഹെബ്രാ 13:6)

ഈ വചനം നമ്മുടെ ഉള്ളില്‍ ശക്തിയായി നിറയട്ടെ. കരുത്തായി മാറട്ടെ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.