ദൈവവചനത്തെ പറ്റി ലജ്ജിക്കുന്നവന് സംഭവിക്കുന്ന അപകടം ഇതായിരിക്കും…

വചനം പലരീതിയില്‍ വളച്ചൊടിക്കുന്നവരും സ്വന്തം ഇഷ്ടങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിക്കുന്നവരും ധാരാളം. വേറെ ചിലരാകട്ടെ ദൈവവചനത്തെ അലക്ഷ്യമായി തള്ളിക്കളയുന്നു. ഇനിയും ചിലര്‍ ദൈവവചനം കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. ദൈവവചനത്തെ പുച്ഛിച്ചുതള്ളുന്നവരും കുറവൊന്നുമല്ല. ഓരോരുത്തരുടെയും ഉള്ളിലെ പാപമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. നമുക്കറിയാം വചനം ദൈവനിവേശിതമാണ്. ദൈവത്തിന്റെ സ്വരമാണ്. വചനത്തെ അവഗണിക്കാന്‍ പാടില്ല,പരിഹസിക്കാനോ നിന്ദിക്കാനോ പാടില്ല. അത്തരക്കാര്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് മര്‍ക്കോസ് 8:38 വ്യക്തമാക്കുന്നു.

പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈതലമുറയില്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തില്‍ പരിശുദ്ധ ദുതന്മാരോടുകൂടെ വരുമ്പോള്‍ ലജ്ജിക്കും.

നമുക്ക് വചനത്തില്‍ സന്തോഷിക്കാം, അഭിമാനിക്കാം, കഴിവതും പോല്‍, നമ്മുടെ മാനുഷികമായ എല്ലാ ബലഹീനതകളോടും കൂടി വചനം അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാം,അതിനായി പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.