കര്‍ത്താവ് ഇതൊന്നും കാണുന്നില്ലേ? വചനം എന്തു പറയുന്നുവെന്ന് നോക്കാം

വന്‍ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍, അപകടങ്ങളുണ്ടാകുമ്പോള്‍, കൊച്ചുകുട്ടികള്‍ ദാരുണമായി കൊല്ലപ്പെടുമ്പോള്‍, പ്രകൃതിക്ഷോഭങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോള്‍ അപ്പോഴൊക്കെ സാധാരണവിശ്വാസികള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ദൈവം ഇതൊന്നും കാണുന്നില്ലേ?

അകാരണമായി പീഡിപ്പിക്കപ്പെടുമ്പോള്‍, അര്‍ഹമായ വേതനം കിട്ടാതെവരുമ്പോള്‍,ദാരിദ്ര്യവും കഷ്ടപ്പാടുകളും വിട്ടൊഴിയാതെയാകുമ്പോള്‍ അപ്പോഴും മനുഷ്യര്‍ ചോദിക്കാറുണ്ട്.ദൈവം ഇതൊന്നും കാണുന്നില്ലേ?
ഇത് നമ്മുടെ മാത്രം വികാരമോ ചോദ്യമോ അല്ല.സങ്കീര്‍ത്തനങ്ങള്‍ 94 ലും ഇതേ ചോദ്യവും അതിനുള്ള ഉത്തരവുമുണ്ട്.

കര്‍ത്താവ് കാണുന്നില്ല. യാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല എന്ന് അവര്‍ പറയുന്നു പടുവിഡ്ഢികളേ അറിഞ്ഞുകൊളളുവിന്‍. ഭോഷരേ നിങ്ങള്‍ക്ക് എന്ന് വിവേകം വരും? ചെവി നല്കിയവന്‍ കേള്‍ക്കുന്നില്ലെന്നോ.. കണ്ണുനല്കിയവന്‍ കാണുന്നില്ലെന്നോ? അറിവു പകരുന്നവന് അറിവില്ലെന്നോ? കര്‍ത്താവ് മനുഷ്യരുടെ വിചാരങ്ങള്‍ അറിയുന്നു. അവര്‍ ഒരു ശ്വാസം മാത്രം!

അതെ കര്‍ത്താവ് എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. അവിടുത്തേക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കുകയോ അവിടുത്തെ ചോദ്യം ചെയ്യുകയോ വേണ്ട.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.