ആയിരത്തിയഞ്ഞൂറ് പേര്‍ക്കൊപ്പം നവംബര്‍ 17 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഭക്ഷണം കഴിക്കും

വത്തിക്കാന്‍സിറ്റി: ദരിദ്രര്‍ക്കുവേണ്ടിയുള്ള ദിനമായ നവംബര്‍ 17 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആയിരത്തിയഞ്ഞൂറ് പേര്‍ക്ക് ഒപ്പം ഭക്ഷണം കഴിക്കും. രാവിലെ പത്തുമണിക്കുള്ള കുര്‍ബാനയ്ക്ക് ശേഷം ഉച്ചഭക്ഷണത്തിനാണ് മാര്‍പാപ്പ ഇവര്‍ക്കൊപ്പം പങ്കുചേരുന്നത്. ഇവരും വിശുദ്ധ ബലിയില്‍ പങ്കെടുക്കും. റോം, ഇറ്റലി എന്നീ രൂപതകളില്‍ നിന്നുള്ളവരാണ് പങ്കുചേരുന്നത്.

വേള്‍ഡ് ഡേ ഫോര്‍ ദ പുവര്‍ നവംബര്‍ പത്തുമുതല്‍ 17 വരെയാണ് ആചരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഈ ദിനാചരണത്തിന്റെ സ്ഥാപകന്‍. പൊന്തിഫി്ക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷനാണ് സംഘാടകര്‍. ദരിദ്രന്റെ പ്രത്യാശ ഒരിക്കലും നഷ്ടമാകുകയില്ല എന്ന സങ്കീര്‍ത്തനഭാഗമാണ് ഇത്തവണത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ ദിനാചരണത്തിന് ലോകമെങ്ങും വന്‍സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.