യുവജനങ്ങളെ സ്വാധീനിക്കുന്ന വിശുദ്ധര്‍

വിശുദ്ധരെ സഭ ഉയര്‍ത്തികാണിക്കുന്നത് അവരുടെ ജീവിതമാതൃക നമ്മെ സ്വാധീനിക്കാന്‍ വേണ്ടിയും അവരുടെ മാതൃക പിന്തുടരുന്നതിനും വേണ്ടിയാണ്. വിശുദ്ധര്‍ യുവജനങ്ങളെ ഏറ്റവും കൂടുതലായി സ്വാധീനിക്കേണ്ടതുണ്ട്.കാരണം അവര്‍ക്ക് പലപ്പോഴും നല്ല മാതൃകകള്‍ കിട്ടുന്നില്ല.

അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാരും അരാജകത്വം നിറഞ്ഞ സിനിമാതാരങ്ങളും കള്ളക്കളി കളിക്കുന്ന സ്‌പോര്‍ട് താരങ്ങളും ആത്മീയതയെ വിറ്റുജീവിക്കുന്ന ആത്മീയനേതാക്കന്മാരുമാണ് ചുറ്റുമുളളത്. ഇത്തരമൊരു സാഹചര്യത്തിലാണ് വിശുദ്ധര്‍ നമ്മുടെ യുവജനങ്ങളെ വിവിധ കാരണങ്ങളാല്‍ സ്വാധീനിക്കുന്നത്.

യുവജനങ്ങള്‍ക്ക് മാതൃകകളായ ചിലവിശുദ്ധരെ നമുക്കിവിടെ പരിചയപ്പെടാം.

വിശുദ്ധ മരിയ ഗൊരേത്തി

ലൈംഗികാതിക്രമത്തിനിടയില്‍ ജീവിതവിശുദ്ധി സംരക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവളാണ് മരിയഗൊരേത്തി. അതോടൊപ്പം മരിക്കുന്നതിന് മുമ്പ് അവള്‍ തന്റെ ഘാതകനോട് ക്ഷമിക്കുകയും ചെയ്തു

വിശുദ്ധ ഡൊമിനിക് സാവിയോ

വിശുദ്ധ ഡോണ്‍ബോസ്‌ക്കോയുടെ ശിഷ്യനായിരുന്നു സാവിയോ. 14 ാം വയസില്‍ ഇഹലോകവാസം വെടിഞ്ഞു.പാപം ചെയ്യുന്നതിനെക്കാള്‍ മരിക്കാന്‍ ഞാനിഷ്ടപ്പെടുന്നുവെന്നായിരുന്നു സാവിയോയുടെ മുദ്രാവാക്യം,.

വിശുദ്ധ കൊച്ചുത്രേസ്യ

ചെറുപുഷ്പം എന്ന് അറിയപ്പെടുന്ന ലിസ്യൂവിലെ തെരേസയും 24 ാം വയസില്‍ സ്വര്ഗ്ഗത്തിലേക്ക് യാത്രപോയവളാണ് ചെറിയ കാര്യങ്ങളിലൂടെ വിശുദ്ധയാകാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തവളായിരുന്നു അവള്‍

വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗ

ഈശോസഭ വൈദികനാകണമെന്ന ആഗ്രഹത്തോടെ കുലീനമായ ജീവിതം നയിച്ച പ്രഭുകുമാരനായിരുന്നു അലോഷ്യസ് ഗോണ്‍സാഗ. ജീവിതവിശുദ്ധിയായിരുന്നു അലോഷ്യസിന്റെ പ്രധാന ലക്ഷ്യം. 23 ാം വയസില്‍ അലോഷ്യസ് ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി

വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂട്ടിസ്

ആധുനികകാലത്തിന്റെ വിശുദ്ധമുഖമാണ് കാര്‍ലോ അക്യൂട്ടിസ്. ടെക്‌നോളജിയെ സുവിശേഷവല്‍ക്കരണത്തിന് വിനിയോഗിച്ച കൗമാരക്കാരന്‍. ലൂക്കിമിയ രോഗബാധിതനായി 15 ാം വയസിലാണ് കാര്‍ലോ യാത്രയായത്..

ഈ വിശുദ്ധരും അവരുടെ ജീവിതമാതൃകകളുമായിരിക്കട്ടെ നമ്മുടെ ചെറുപ്പക്കാരെ സ്വാധീനിക്കേണ്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.