ഉഗാണ്ട: ഉഗാണ്ടയില്‍ സ്വവര്‍ഗ്ഗലൈംഗികതയ്ക്ക് ഇനി മുതല്‍ വധശിക്ഷ. പ്രസിഡന്റ് യോവേരി മുസെവെനി പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് അംഗീകാരം നല്കിയതോടെ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. ആ്ന്റി ഹോമോസെക്ഷ്വാലിറ്റി ആക്ട് 2023 പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുമായി സ്വവര്‍ഗ്ഗലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക,നിര്‍ബന്ധപൂര്‍വ്വമോ തെറ്റിദ്ധരിപ്പിച്ചോ ഇത്തരം ബന്ധങ്ങള്‍ക്ക് മുന്‍ കൈ എടുക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് വധശിക്ഷ. സ്വവര്‍ഗ്ഗലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി സംശയമുളള ആരെയും ഏഴു വര്‍ഷം തടവിലിടാനുള്ള നിയമവും ബില്ലിലുണ്ട,. എല്‍ജിബിടി സമൂഹത്തിലെ അംഗമാണെന്ന് വെളിപ്പെടുത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നേരത്തെ മുതല്‍ രാജ്യത്ത് നിലവിലുണ്ടായിരുന്നു.
Previous article
Next article