നൈജീരിയ 2022 : നാലായിരത്തിലേറെ ക്രൈസ്തവ കൊലപാതകങ്ങള്‍

നൈജീരിയ: 2022 അവസാനി്ക്കാന്‍ ഒരുമാസവും ഏതാനും ദിവസങ്ങളും മാത്രംഅവശേഷിക്കെ ഇതുവരെ ഇസ്ലാമിക തീവ്രവാദികള്‍ നൈജീരിയായില്‍ കൊലപ്പെടുത്തിയത് നാലായിരത്തിലേറെ ക്രൈസ്തവരെ. 2,300 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി ഹെര്‍ഡ്‌സ്മാനും ഇസ്ലാമിക് ജിഹാദിസ്റ്റുകളുമാണ് ഈ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നിലുള്ളത്.

തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവരില്‍ പത്തു ശതമാനത്തിനും മടങ്ങിവരവ് ഉണ്ടായിട്ടില്ല. മോചനദ്രവ്യം നല്കാത്തതിന്റെ പേരിലോ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാത്തതിന്റെ പേരിലോ അവര്‍ക്ക് ജീവന്‍നഷ്ടമാകേണ്ടിവന്നു. മാസം തോറും ശരാശരി 13 കൊലപാതകങ്ങളും എട്ട്തട്ടിക്കൊണ്ടുപോകലുകളും നടക്കുന്നുണ്ട്.

മതസ്വാതന്ത്ര്യം നൈജീരിയായില്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അക്രമം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഇതിന് പിന്നിലെന്നും യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ നൈജീരിയായില്‍ തുടര്‍ച്ചയായ ആക്രമണ പരമ്പരകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.