Wednesday, October 16, 2024
spot_img
More

    വിഷാദത്തിലാണോ ഡോണ്‍ ബോസ്‌ക്കോ പറയുന്നത് ശ്രദ്ധിക്കൂ

    യഥാര്‍ത്ഥ ജീവിതത്തില്‍ പലപ്പോഴും സന്തോഷം കണ്ടെത്താന്‍ കഴിയാതെപോകുന്നവരാണ് പലരും. പ്രിയപ്പെട്ടവരുടെ നിഷേധാത്മകമായ പ്രതികരണങ്ങളും രോഗങ്ങളും തിരിച്ചടികളും സാമ്പത്തികപ്രതിസന്ധികളും എല്ലാം നമ്മുടെ സന്തോഷങ്ങള്‍ അപഹരിക്കുന്നുണ്ട്. വ്യക്തികളില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നതുകൊണ്ടാണ് നാം ഇങ്ങനെ നിരാശപ്പെട്ടുപോകുന്നത്. യഥാര്‍ത്ഥജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ഇവയ്ക്ക് പരിഹാരമായി ചില കാര്യങ്ങള്‍ വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ നിര്‍ദ്ദേശിക്കുന്നുണ്ട്. അവ ഇവയാണ്.

    ദൈവത്തിന് വേണ്ടി മാത്രം ജീവിക്കുക.
    ദൈവം മാത്രമേ നമ്മെ ഏത് അവസ്ഥയിലും സ്‌നേഹിക്കാനുള്ളൂ. ജീവിതപങ്കാളിയും മക്കളും മാതാപിതാക്കളും പലപ്പോഴും നമ്മെ പിരിഞ്ഞുപോകും, നമ്മുടെ കുറവുകളുടെ പേരില്‍. അപ്പോള്‍ ദൈവത്തിന് മാത്രം സ്ഥാനം കൊടുത്ത് ജീവിക്കുക.

    ദാസനായിരിക്കുക
    മറ്റുള്ളവരെ സേവിക്കാന്‍ തയ്യാറായിരിക്കുക. കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കുക.

    വിനീതനായിരിക്കുക
    എപ്പോഴും എളിമയോടെ വ്യാപരിക്കുക. സ്വന്തം നേട്ടങ്ങളെക്കുറിച്ച് പുകഴ്ത്താതിരിക്കുക. എല്ലാ മഹത്വവും ദൈവത്തിന നല്കി ജീവിക്കുക.

    കരുതലോടെ ചെലവഴിക്കുക
    ഒന്നും നശിപ്പിക്കാന്‍ നമുക്ക് അവകാശമില്ല. ശേഖരിച്ചതിനെക്കാള്‍ കൂടുതലായി ചെലവഴിക്കാനും.

    സ്വന്തം കുരിശു വഹിക്കുക
    ഓരോരുത്തര്‍ക്കും ഓരോ കുരിശുകളുണ്ട്. അത് വലുതോ ചെറുതോ ആകാം. ആരില്‍ നിന്നും നമുക്ക് അത് കടന്നുവരാം. അവയ്ക്ക് മുമ്പില്‍ പതറരുത്. പിറുപിറുക്കരുത്. സ്വന്തം ജീവിതത്തിലെ കുരിശുകള്‍ പരാതികൂടാതെ വഹിക്കുന്നവനാണ് ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ വ്യക്തി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!