പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പിആര്‍ഒ ആയി സേവനം ചെയ്തുവരികയായിരുന്ന ഫാ. ബിജു കുന്നയ്ക്കാട്ട് മാതൃരൂപതയിലേക്ക് മടങ്ങുന്നു. അച്ചന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള കുര്‍ബാന കേന്ദ്രമായ ക്ലെയ്‌ക്രോസ് സെന്റ് പാട്രിക് ആന്റ് ബ്രിജീത്ത് പള്ളിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹനിര്‍ഭരമായ യാത്ര അയപ്പ് നല്കി.

പാലാ രൂപതാംഗമായ അദ്ദേഹം കഴിഞ്ഞ ഏഴു വര്‍ഷക്കാലം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി സേവനം ചെയ്യുകയായിരുന്നു. മികച്ച എഴുത്തുകാരനുമാണ്. മരിയന്‍ പത്രത്തിലെ പ്രതിവാരസുഭാഷിതം എന്ന കോളം എല്ലാ ഞായറാഴ്ചയും കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. നിരവധി വായനക്കാരുള്ള കോളമായിരുന്നു അത്.
ഡെര്‍ബി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്‌സില്‍ മാസ്റ്റര്‍ ബിരുദമുള്ള ഫാ. ബിജു ഫെബ്രുവരി ആദ്യവാരം രൂപതയോട് വിടപറയും. അദ്ദേഹത്തിന്റെ പുതിയ ശുശ്രൂഷാ മണ്ഡലത്തിന് വേണ്ടി മരിയന്‍ പത്രത്തിന്റെ വായനക്കാര്‍ പ്രാര്‍ത്ഥിക്കുമല്ലോ?
മരിയന്‍ പത്രത്തിന്റെ സ്‌നേഹനിര്‍ഭരമായ യാത്രാമംഗളങ്ങളും നന്ദിയും അര്‍പ്പിക്കുകയും ചെയ്യുന്നു.