മിന്നെപ്പൊളീസ്: പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് വൈദികന്‍ മാപ്പുപറഞ്ഞു. സെന്റ് പോള്‍ ആന്റ് മിന്നെപ്പൊളീസ് അതിരൂപതയിലെ ഫാ. നിക്ക് വാന്‍ഡെന്‍ബ്രോക്കി ആണ് പരസ്യമായി മാപ്പുപറഞ്ഞത്.
മുസ്ലീങ്ങള്‍ അമേരിക്കയ്ക്കും ക്രൈസ്തവര്‍ക്കും വലിയ ഭീഷണിയാണ് എന്നായിരുന്നു അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. എന്നാല്‍ മുസ്ലീം സമുദായത്തെ തന്റെ പരാമര്‍ശം മുറിവേല്പിച്ചു എന്ന് മനസ്സിലാക്കിയതിന്റെ പേരിലാണ് അദ്ദേഹം മാപ്പു പറഞ്ഞത്.
ഇസ്ലാം മതത്തെക്കുറിച്ച് ക്രൈസ്തവ സഭയുടെ പഠനമല്ല താന്‍ പറഞ്ഞതെന്നും ഇങ്ങനെ പറഞ്ഞുപോയതില്‍ താന്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഭയാര്‍ത്ഥി പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു വൈദികന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.