അരിസോണ: ടസ്‌കോണ്‍ രൂപതയിലെ വൈദികന്‍ കാറപകടത്തില്‍ മരണമടഞ്ഞത് വിശ്വാസികളെ കണ്ണീരിലാഴ്ത്തി. സാന്താ മോണിക്ക ഇടവകയിലെ ഫാ. റൗള്‍ വാലെന്‍ഷ്യായാണ് കാറപകടത്തില്‍ മരണമടഞ്ഞത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം, 2003 ല്‍ വൈദികനായ ഫാ. റൗളിന് അറുപത് വയസ് പ്രായമുണ്ടായിരുന്നു. ദന്തഡോക്ടറായി സേവനം ചെയ്തുവരുമ്പോഴായിരുന്നു ദൈവവിളി ഉണ്ടായതും പിന്നീട് സെമിനാരിയില്‍ ചേര്‍ന്നതും.
കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായത്.