Friday, December 27, 2024
spot_img
More

    തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം, മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ക്രൈസ്തവര്‍

    ഭൂവനേശ്വര്‍: തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനുമായി ഫണ്ട് അനുവദിച്ചതിന് ക്രൈസ്തവര്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് നന്ദിപറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതസ്ഥാപനങ്ങള്‍ക്കായി 160 മില്യന്‍ രൂപയാണ് പട്‌നായ്ക്കിന്റെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 2019-2020 ലെ സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌പെഷ്യല്‍ പ്രോബ്ലം ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മുസ്ലീം സമുദായത്തിനും ഈ ആനുകൂല്യം ലഭ്യമാണ്.

    ക്രൈസ്തവ-മുസ്ലീം പ്രതിനിധികളായി അറുപതുപേരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നന്ദി അറിയിച്ചിരിക്കുന്നത്.

    ഒഡീഷയുടെ വികസനത്തില്‍ ക്രൈസ്തവമിഷനറിമാരുടെ പങ്കിനെക്കുറിച്ച് മുഖ്യമന്ത്രി ബോധവാനാണെന്നും എല്ലാവര്‍ഷവും അദ്ദേഹം ക്രിസ്തുമസ് കരോള്‍പാടുന്നത് അതിന്റെ അടയാളമാണെന്നും ഫാ. പ്രദാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!