വള്ളം മുങ്ങി വൈദികന്‍ മരിച്ചു

കോതമംഗലം: കോതമംഗലം രൂപതയിലെ ഫാ. അമല്‍ പടിഞ്ഞാട്ടുവയലില്‍ വള്ളം മുങ്ങി മരിച്ചു.ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. ആവോലിച്ചാല്‍ ജീവ വെള്ള ഫാക്ടറി കടവിലാണ് അപകടം ഉണ്ടായത്. രണ്ടാര്‍ ഇടവകാംഗമായ ഇദ്ദേഹം 2012 ലാണ് വൈദികനായത്.

ഫാ. അമലിനൊപ്പം മറ്റ് രണ്ടു വൈദികര്‍ കൂടി അപകടത്തില്‍പെട്ടുവെങ്കിലും അവര്‍ രക്ഷപ്പെട്ടു. ഫാ. അമലിന്റെ മൃതദേഹം ധര്‍മ്മഗിരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates