Saturday, November 2, 2024
spot_img
More

    ഡല്‍ഹി കത്തുമ്പോള്‍ സമാധാന സന്ദേശവുമായി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ മതസൗഹാര്‍ദ്ദ സമ്മേളനം

    ന്യൂഡല്‍ഹി: അക്രമങ്ങളുടെയും അട്ടഹാസങ്ങളുടെയും പോര്‍വിളികളാല്‍ കഴിഞ്ഞ അഞ്ചുദിവസമായി ശബ്ദമുഖരിതമായിരുന്ന തലസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള തീവ്രആഗ്രഹവുമായി വിവിധ മതനേതാക്കള്‍ ഒന്നിച്ചുചേര്‍ന്നത് സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍. ഡല്‍ഹി ആര്‍ച്ച് ബിഷപ് അനില്‍ ജെ കുട്ടോ, ഇമാം ഉമ്മര്‍ അഹമ്മദ്, ജൈന ഗുരു ആചാര്യ ലോകേഷ് മുനി, സ്വാമി പരമാനന്ദ്, സാഹിബ് പാര്‍മജിത് സിംങ് എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

    ജനങ്ങള്‍ അക്രമത്തിന്റെ പാത വിട്ടുപേക്ഷിച്ച് സമാധാനത്തിന്‌റെയും സ്‌നേഹത്തിന്റെയും മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കലാപത്തിന്റെ ഇരകളായവര്‍ക്കുവേണ്ടി ദേവാലയത്തിന്റെയും ഗുരുദ്വാരകളുടെയും വാതിലുകള്‍ തുറന്നുകൊടുത്തു.

    ദൈവത്തിന്റെ ഭവനത്തില്‍ എല്ലാവര്‍ക്കും വരാമെന്ന് മതനേതാക്കള്‍ അഭിപ്രായപ്പെട്ടു. സൗജന്യഭക്ഷണവിതരണം, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയും ദുരിതബാധിതപ്രദേശത്ത് ഏര്‍പ്പെടുത്തി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!