Thursday, March 20, 2025
spot_img
More

    നസ്രായന്റെ ഡയറിക്കുറിപ്പുകൾ-6

    ലാസർഎന്റെ  പ്രിയപ്പെട്ട ചങ്ങാതി, ഞാൻ അവനെ ഒരുപാട് സ്നേഹിച്ചിരുന്നു.എങ്കിലും അവൻ രോഗബാധിതനായി എന്ന് കേട്ടപ്പോൾ അവനരികിലേക്കു ഞാൻ ഓടിയെത്തിയില്ല. കാരണം, അവനിലൂടെ ദൈവമഹത്വം ദർശിക്കപ്പെടണമെന്ന് ഞാൻ  ഒരുപാടു ആഗ്രഹിച്ചു… 

    അതിനു വേണ്ടി ലാസറിനെ ഒരുവേള മരണത്തിനുവരെ വിട്ടുകൊടുക്കേണ്ടി വന്നു.  എന്റെ പ്രിയ സ്നേഹിതന്റെ മരണത്തിൽ ഞാനും കരഞ്ഞു, എങ്കിലും എന്റെയും അവന്റെ ഉയിർപ്പിലേക്ക് ഇനി ഒരുപാടു ദൂരമില്ല.

    നിന്റെ ജീവിതത്തിലും നീ എനിക്ക് ഒരു സ്ഥാനം തരുമോ…  എനിക്ക് നിന്നെ സ്നേഹിക്കാനും നിന്റെ  ജീവിതത്തിൽ  ഇടപെടാനും…  നിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു നിന്റെ സ്നേഹിതർ നിന്നോടൊപ്പം സഹതപിച്ചേക്കാം കൂടെ കരഞ്ഞേക്കാം.. അവരോടൊക്കെ നിനക്ക് പറയാൻ സാധിക്കുമോ… “നസ്രായന് എന്റെ ജീവിതത്തിൽ ഒരു  അത്ഭുതം പ്രവർത്തിക്കാനുണ്ട്…  നസ്രായൻ എന്റെ  ജീവിതത്തിൽ ഇടപെടും എന്ന് ഞാൻ  ഉറച്ചു  വിശ്വസിക്കുന്നുവെന്ന്… 

    പ്രിയ നസ്രായാ, എന്റെ  സമയത്തിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണ്.. എന്റെ ജീവിതത്തിലും നീ  ഇടപെടണം, കാരണം ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നു .

    ഫാ. അനീഷ് കരിമാലൂര്‍ ഒപ്രേം

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!