Friday, December 27, 2024
spot_img
More

    എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് മരിയന്‍ സംഗീത മത്സരം

    ലണ്ടന്‍: എത്രപാടിയാലും മതിവരാത്ത നാമമാണ് മരിയന്‍ നാമം. എത്ര വര്‍ണ്ണിച്ചാലും തോരാത്ത സ്തുതിഗീതമാണ് മരിയന്‍ നാമം. ഇതാ മരിയന്‍ഗാനങ്ങള്‍ക്ക് മാത്രമായി ഒരു സംഗീത മത്സരം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മെയ് 23 ന് നടത്തുന്ന എയില്‍സ്‌ഫോര്‍ഡ് മരിയന്‍തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് രൂപതാ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മരിയന്‍ സംഗീതമത്സരം നടത്തുന്നതായി രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.ടോമി ഇടാട്ട് അറിയിച്ചു.

    സീറോ മലബാര്‍ മിഷനുകളിലെയും വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെയും ഗായകസംഘങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഇംഗ്ലീഷിലോ മലയാളത്തിലോ പാടാവുന്ന ഗാനങ്ങളില്‍ മിനിമം പത്തുപേരെങ്കിലും ഉണ്ടായിരിക്കണം. പാട്ടിന് ആറു മിനിറ്റ് ദൈര്‍ഘ്യവും തയ്യാറെടുപ്പുകള്‍ക്കായി രണ്ടു മിനിറ്റും ഉപയോഗിക്കാം. കരോക്കെയുടെ കൂടെയോ ഓരോ ടീമിലും മാക്‌സിമം മുന്നു ഇന്‍സ്ട്രമെന്റസോടുകൂടെയോ മത്സരത്തില്‍ പങ്കെടുക്കാം.

    ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും നല്കും. നാലും അഞ്ചും സമ്മാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ മാത്രമായിരിക്കും സമ്മാനിക്കുന്നത്. മികച്ച അവതരണം, ഡ്രസ് കോഡ്, ഗ്രൂപ്പ് ശക്തി എന്നിവയുടെ അടിസ്ഥാനത്തിലും ഏറ്റവും നല്ല ഗായകസംഘത്തിന് പ്രത്യേക ക്യാഷ് പ്രൈസ് നല്കും.

    കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 07944067570, 07720260194.

    പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന രൂപതയാണ് ഗ്രേറ്റ് ബ്രിട്ടന്‍സീറോ മലബാര്‍ രൂപത.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!