സേലം:തമിഴ് നാട്ടിലെ സേലം രൂപതാധ്യക്ഷന്‍ ബിഷപ് സെബാസ്റ്റ്യനപ്പന്‍ സിങ്കരായന്‍ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി.
68 കാരനായ ഇദ്ദേഹം ജനുവരി 18 നാണ് രാജിവച്ചത്. ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ് ലോറന്‍സ് പയസ് ദൊരൈരാജിനെ നിയമിച്ചു. കത്തോലിക്കാ സഭയില്‍ മെത്രാന്റെ റിട്ടയര്‍മെന്റ് പ്രായം 75 ആണ്.
എന്നാല്‍ അത്രയും കാലം തുടരാന്‍ ആരോഗ്യം അനുവദിക്കാത്തതുകൊണ്ടാണ് ബിഷപ് സെബാസ്റ്റ്യനപ്പന്‍ രാജി സമര്‍പ്പിച്ചത്.