വത്തിക്കാന്‍ സിറ്റി: ദു: ഖവെള്ളിയാഴ്ചയിലെ ധ്യാനവിചിന്തനങ്ങള്‍ എഴുതാന്‍ തടവുകാരോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശം. പാദുവായിലെ ജയില്‍വാസികളോടാണ് പാപ്പ ഇക്കാര്യംപറഞ്ഞ് കത്തെഴുതിയിരിക്കുന്നത്്.
ജയില്‍ എന്നത് സാഹചര്യങ്ങളുടെ കാലിഡോസ്‌ക്കോപ്പ് ആണെന്ന് പാപ്പ പറഞ്ഞു. ഒരു വ്യക്തിയുടെ ഉയിര്‍പ്പ് അയാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല, സമൂഹം ഒന്നാകെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കുരിശിന്റെ വഴിയിലെ ധ്യാനചിന്തകള്‍ ഒരു കൂട്ടായ്മയായി ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി.
ലോകത്തിലെ വിവിധജയിലുകളില്‍ നിന്ന് വിവിധങ്ങളായ മുഖങ്ങളാണ് ഇതുവഴി വ്യക്തമാകുന്നത് . ഫ്രാന്‍സിസ് മാര്‍പാപ്പ വര്‍ഷങ്ങളായി പെസഹാവ്യാഴാഴ്ച ആചരിക്കുന്നത് ജയില്‍വാസികളുടെ കാല്‍ കഴുകിയാണ്. കര്‍ദിനാള്‍ അഗോസ്റ്റിനോ കാസറോലിയുടെ സ്വാധീനമാണ തന്നെ അതിന് പ്രേരിപ്പിച്ചതെന്ന് പാപ്പ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ പത്തിനാണ് ഇത്തവണത്തെ ദു:ഖവെള്ളിയാഴ്ച. ഏപ്രില്‍ മൂന്നുവരെ റോമില്‍ പരസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.