തിരുവനന്തപുരം: ലോകത്തെ ഭയത്തിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ദൈവികപ്രചോദനത്താല്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ദിവ്യകാരുണ്യയാത്ര നടത്തുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ കോഡുവരെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന ദിവ്യകാരുണ്യയാത്രയ്ക്ക് ഇന്ന് വൈകുന്നേരം തുടക്കമാകും.
ഫാ. പോള്‍, ബ്ര. ബോണി, ബ്ര പ്രഫുല്‍ എന്നിവരും അച്ചനൊപ്പം യാത്രയിലുണ്ടാകും. ദൈവികമായ വിടുതലും സൗഖ്യവും ഈ ദിവ്യകാരുണ്യയാത്രയെതുടര്‍ന്ന് ഈ രോഗത്തിന്മേല്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം.