പാലക്കാട്: നമ്മുടെ കൊച്ചുകേരളത്തില്‍ പോലും കൊറോണ പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും കൊറോണ വൈറസില്‍ി നിന്ന് വിമുക്തമാകാനും ദൈവകരുണ ഈ രോഗത്തിന്മേല്‍ ഉണ്ടാകുവാനുമായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെയും വൈകുന്നേരം മൂന്നു മണി മുതല്‍ 3.30 വരെയും സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെയും ഷെക്കെയ്‌ന ടെലിവിഷനിലൂടെയും ഇതിന്റെ തല്‍സമയ സംപ്രേഷണം ലഭ്യമാണ്.
ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ ഈ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കണമെന്ന് വട്ടായിലച്ചന്‍ വീഡിയോ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു. പന്ത്രണ്ടു മുതല്‍ രണ്ടുവരെയുള്ള പ്രാര്‍ത്ഥനകളില്‍ ദിവ്യബലി ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞുള്ള ശുശ്രൂഷയില്‍ കരുണക്കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കും.