കൊച്ചി: വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുര്‍ബാനകള്‍ നിര്‍ത്തിവയ്ക്കണമെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോവീഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് ഇത്തരമൊരു പ്രഖ്യാപനം.
വിശ്വാസികളുടെ പങ്കാളിത്തമില്ലെങ്കിലും വൈദികര്‍ ജനങ്ങള്‍ക്കുവേണ്ടിയും കൊറോണ ബാധയില്‍ നിന്ന് എല്ലാവരും രക്ഷപ്പെടുന്നതിന് വേണ്ടിയും ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.