ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനായി ഭാരതത്തിലെ ജനങ്ങള്‍ മുഴുവന്‍ നാളെ ജനതാ കര്‍ഫ്യൂവില്‍ പങ്കെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിക്കണമെന്ന് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്. ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തത്തോട് സഹകരിക്കുക. ഇത് ദൈവത്തിലേക്ക ്കൂടുതല്‍ അടുക്കാനുള്ള സമയമാണ്, ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ ദേവാലയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടും.അത് ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നതിന് വേണ്ടിയാണ്. ഞായറാഴ്ച ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് കര്‍ദിനാള്‍ ആവര്‍ത്തിച്ചു. പൊതു സമ്പര്‍ക്കം അന്നേ ദിവസംപാടില്ല.
മാര്‍ച്ച് 22 ന് ഇന്ത്യയൊട്ടാകെ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തത് ഈ മാസം 19 ന് ആയിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം അപകടകരമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു പ്രഖ്യാപനം.