നൈജീരിയ: ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീകരവാദികളുടെ ആക്രമണങ്ങള്‍ക്ക് അവസാനമുണ്ടാകുന്നില്ല.
കഴിഞ്ഞ ആഴ്ചയില്‍ ഫുലാനി ഹെര്‍ഡ്‌സ്മാന്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ പത്തുവയസുകാരനുള്‍പ്പടെ നാലു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇവാഞ്ചലിക്കല്‍ സഭയിലെ സുവിശേഷപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പാസ്റ്റര്‍ മാത്യുവിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. അദ്ദേഹത്തിന് 34 വയസായിരുന്നു.
ഈ വര്‍ഷത്തെ കണക്കെടുത്താല്‍ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നാനൂറ് ക്രൈസ്തവര്‍ പീഡനങ്ങള്‍ക്ക് ഇരകളായി കൊല്ലപ്പെട്ടിട്ടുണ്ട്. നൈജീരിയായില്‍ ഫുലാനികളുടെ ആക്രമണങ്ങളില്‍ 410 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാര്‍ച്ചില്‍ 50 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഏപ്രിലിലെ തുടക്കത്തില്‍ പത്തു പേരും. ഇതിന്റെയെല്ലാം പിന്നില്‍ ഫുലാനികളായിരുന്നു.