Monday, January 13, 2025
spot_img
More

    ശ്രീലങ്ക; ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍


    കൊളംബോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയത്തിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കന്‍ പോലീസ് അറിയിച്ചു. പ്രമുഖനായ ഒരു അഭിഭാഷകനും മുസ്ലീം പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ നേതാവിന്റെ സഹോദരനുമാണ് അറസ്റ്റിലായത്.

    ഐഎസ്‌ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും പ്രാദേശിക ഇസ്ലാം തീവ്രവാദികള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. സംഭവവുമായി അടുത്ത ബന്ധമാണ് ഇരുവര്‍ക്കുമുള്ളതെന്നാണ് സൂചന. ഇതോടെ ആക്രമണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ പല തെളിവുകളും ലഭിക്കും.

    ഭീകരാക്രമണം നടന്നിട്ട് ഏപ്രില്‍ 21 ന് ഒരു വര്‍ഷം പൂര്‍ത്തിയാകും. മൂന്നു ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന ഭീകരാക്രമണത്തില്‍ 279 പേര്‍ കൊല്ലപ്പെടുകയും 593 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!