Saturday, December 21, 2024
spot_img
More

    ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് കമ്മീഷന് രൂപം നല്കി

    വത്തിക്കാന്‍ സിറ്റി: ലോകം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധികളോടുള്ള സഭാത്മകമായ പ്രതികരണമെന്ന നിലയില്‍ സഭയുടെ സ്‌നേഹവും പരിഗണനയും വ്യക്തമാക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ കമ്മീഷന് രൂപം നല്കി. ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റെഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് ആണ് ഈ കമ്മീഷന് നേതൃത്വം നല്കുന്നത്.

    അഞ്ചു ഗ്രൂപ്പുകളായിട്ടായിരിക്കും കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി രണ്ടുതവണ ചര്‍ച്ച ചെയ്തു. പ്രാദേശികസഭകളോടു ബന്ധപ്പെട്ടായിരിക്കും കമ്മീഷന്റെ ആദ്യ വര്‍ക്കിംങ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കാരിത്താസ് ഇന്റര്‍നാഷനല്‍, പേപ്പല്‍ ആല്‍മനെര്‍,കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സ് , വത്തിക്കാന്‍ ഫാര്‍മസി എന്നിവ ഇതോട് സഹകരിച്ച് പ്രവര്‍ത്തിക്കും.

    വിശാലമായ കാഴ്ചപ്പാടാണ് നമുക്ക് വേണ്ടത്. ഒരാള്‍പോലും ഇവിടെ വിസ്മരിക്കപ്പെടരുത്.ജയില്‍വാസികള്‍, അരികുജീവിതങ്ങള്‍ എന്നിവരെയെല്ലാം നാം പരിഗണിക്കണം. കര്‍ദിനാള്‍ വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!