Saturday, December 21, 2024
spot_img
More

    ദൈവ കരുണയുടെ തിരുനാള്‍ ദിനത്തില്‍ മാര്‍പാപ്പയുടെ വിശുദ്ധ ബലി വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പുള്ള ദേവാലയത്തില്‍

    വത്തിക്കാന്‍ സിറ്റി: ദൈവകരുണയുടെ തിരുനാള്‍ ദിനമായ നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ ബലി അര്‍പ്പിക്കുന്നത് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന സാന്റോ സ്പിരിറ്റോ ദേവാലയത്തിലായിരിക്കും. ഇവിടെ തന്നെയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെയും തിരുശേഷിപ്പ് സൂക്ഷിക്കുന്നത്.

    നാളത്തെ ദൈവകരുണയുടെ തിരുനാളിന് മറ്റൊരുപ്രത്യേകത കൂടിയുണ്ട്. സഭയില്‍ ഈ തിരുനാള്‍ ആചരണത്തിന്റെയും ഫൗസ്റ്റീനയുടെ വിശുദ്ധപദപ്രഖ്യാപനത്തിന്റെയും ഇരുപതാം വാര്‍ഷികം കൂടിയാണ് നാളെ. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് സഭയില്‍ ഈ തിരുനാളിന് തുടക്കമിട്ടത്. നാളെ പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലി പ്രാദേശിക സമയം രാവിലെ 11 മുതല്‍ ടെലിവിഷനിലൂടെയും ലൈവ് സ്്ട്രീമിലൂടെയും ലഭ്യമാകും. ദൈവകരുണയുടെ റോമിലെ ഔദ്യോഗികദേവാലയമാണ് സാസിയായിലുള്ള സാന്റോ സ്പിരിറ്റോ .

    സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് സ മീപമാണ് ഈ ദേവാലയം. കൊറോണ വ്യാപനത്തിന് മുമ്പ് എല്ലാദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വിശ്വാസികള്‍ കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനായി ഇവിടെയെത്തിയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!