ബെയ്ജിംങ്: ഓണ്‍ലൈന്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ചൈനയില്‍ നിരവധി ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. എല്ലാതരത്തിലുളള മതപരമായ ചടങ്ങുകളും നിരോധിച്ച സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുത്തു എന്നതിന്റെ പേരിലാണ് അറസ്റ്റ്. വീടുകളില്‍ ഇരുന്ന് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. ഏര്‍ലി റെയ്ന്‍ കവനന്റ് ചര്‍ച്ചിലെ അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ഈസ്റ്റര്‍ ഞായറാഴ്ച ഒരു ദേവാലയം രണ്ടു മണിക്കൂര്‍ കൊണ്ട് തകര്‍ക്കപ്പെട്ടതായും വാര്‍ത്തയുണ്ട്. അനധികൃതമെന്നും സുരക്ഷാപരമായ കാരണങ്ങള്‍ കൊണ്ട് എന്നുമായിരുന്നു ഇതിനുള്ള വിശദീകരണം. നിരവധിയായ സുവിശേഷപ്രഘോഷകരെയും ഈ ചുരുങ്ങിയ നാളുകളില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് മധ്യത്തില്‍ നിരവധി ദേവാലയങ്ങളിലെ കുരിശുകള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.