Sunday, October 13, 2024
spot_img
More

    “അഞ്ചപ്പ”വുമായി ബോബിയച്ചന്‍

    പണമില്ലാത്തതിന്‍റെ പേരില്‍ വിശക്കുന്നവന്‍റെ അവകാശമായ ഭക്ഷണം നിഷേധിക്കപ്പെടരുത് എന്ന ആശയത്തില്‍ ഫാ. ബോബി ജോസ് കട്ടിക്കാട് രക്ഷാധികാരിയായിട്ടുള്ള ട്രസ്റ്റിന്റെ ഭക്ഷണശാല  “അഞ്ചപ്പം” കുറവിലങ്ങാട്ട് ആരംഭിച്ചു. ‘അന്നവും അക്ഷരവും ആദരവോടെ’ എന്നതാണ് അഞ്ചപ്പത്തിന്‍റെ ആപ്തവാക്യം. ഫാ. ​ബോ​ബി ജോ​സ് കട്ടിക്കാടിന്റെ  ആ​ശ​യ​ത്തി​ൽ ഉ​ട​ലെ​ടു​ത്തതാണ് അ​ഞ്ച​പ്പം പ​ദ്ധ​തി.


    അ​ഞ്ച​പ്പം പ​ദ്ധ​തി​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ല​ഭ്യ​മാ​ണ്. സാ​യാ​ഹ്ന​ങ്ങ​ളി​ൽ അ​ക്ഷ​ര​ക്കൂ​ട്ടും സ​ജീ​വ​മാ​കും. ജ​യ്സ​ൺ തോ​മ​സ് വ​ല്ല​ടി, ജോ​ണ​പ്പ​ൻ നി​ര​പ്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്  അ​ഞ്ച​പ്പ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​റ​വി​ല​ങ്ങാ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

    അഞ്ചപ്പത്തിന്റെ പ്ര​വ​ർത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന​വ​രു​മാ​നം​ അ​ഭ്യു​ദ​യ​കാം​ഷി​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​യാ​ണ്. യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി​ക​ളു​ടെ ധ​ന​സ​ഹാ​യ​വും അ​ഞ്ച​പ്പം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ദൈ​നം​ദി​ന​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള സ​ഹാ​യം ചെ​റി​യ ഔ​ദാ​ര്യ​ങ്ങ​ളി​ലു​ടെ സ​മാ​ഹ​രി​ക്കു​ക​യും ​ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ലൂ​ടെ ഓ​രോ ഭക്ഷണശാലയും  സ്വ​യം പര്യാപ്ത​മാ​കു​ക​യും ​ലാ​ഭ​ന​ഷ്‌ടമില്ലാതെ ഒ​രേ മ​ന​സോ​ടെ മു​ന്നോ​ട്ടു പോ​കു​ക​യു​മാ​ണ് ട്രസ്റ്റിന്റെ ല​ക്ഷ്യം. 

    ഈ ഭക്ഷണശാലയിൽ നി​ന്നു ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ കൈ​യി​ൽ പ​ണം ക​രു​തേ​ണ്ട. വി​ശ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഇ​വി​ടേ​ക്കു ക​യ​റിവരാം. പ​ണ​മു​ണ്ടോ​യെ​ന്ന് ആ​രും അ​ന്വേ​ഷി​ക്കി​ല്ല. പണം വാങ്ങാൻ ക്യാഷറോ കൗണ്ടറോ ഇല്ല. പ​ണം ന​ൽ​കി​യാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും. അത് സംഭാവനപ്പെട്ടിയിൽ നിക്ഷേപിക്കാം, ഇ​താ​ണ് അ​ഞ്ച​പ്പം ഭോ​ജ​നശാ​ല. എ​ന്നാ​ൽ ഇ​തി​നു പ്രാ​പ്തി​യി​ല്ലാ​ത്ത​വ​ർ സൗ​ജ​ന്യ​മാ​യി വി​ശ​പ്പ​ട​ക്കി സ്നേ​ഹം പ​ക​രു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഞ്ച​പ്പ​ത്തി​ന്‍റെ​ രീ​തി.

    ന​മ്മ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തോ​ടൊ​പ്പം വേ​റൊ​രാ​ൾ​ക്കു കൂ​ടി അ​തി​നു​ള്ള​ സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​ എ​ന്ന​താ​ണ് പ്ര​വ​ർ​ത്ത​ന മാ​തൃ​ക.  ഇ​തൊ​രി​ക്ക​ലും ചാ​രി​റ്റി​യോ, ​ലാ​ഭ​മോ ല​ക്ഷ്യ​മാ​ക്കി ചെ​യ്യു​ന്ന സംരഭമല്ല.
    ഇ​വി​ടെ അ​ന്നം മാ​ത്ര​മ​ല്ല വി​ളമ്പു​ന്ന​ത്. അ​ന്ന​ത്തി​നൊ​പ്പം അ​ക്ഷ​ര​വും വി​ള​മ്പു​ന്നു. ര​ണ്ടും ആ​ദ​ര​വോ​ടെ.


    അഞ്ചപ്പത്തിന്റെ അ​ഞ്ചാ​മ​ത്തെ ഭ​ക്ഷ​ണ​ശാ​ല​യാ​ണ് കുറവിലങ്ങാട്ട് തു​റ​ന്നി​രി​ക്കു​ന്ന​ത്. കുറവിലങ്ങാട് പ​ള്ളി​വ​ക മു​ത്തി​യ​മ്മ കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക്ക്  നാ​ടൊ​ന്നാ​കെ ജ​ന​കീ​യ വ​ര​വേ​ൽ​പ്പാ​ണ് ഉ​ദ്ഘാ​ട​ന​ദി​ന​ത്തി​ൽ ന​ൽ​കി​യ​ത്. 21 ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും  വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ 21 ജീ​വ​ന​ക്കാ​രും  21 വീ​ട്ട​മ്മ​മാ​രും ചേ​ർ​ന്ന്  മ​ൺ​ചി​രാ​തു​ക​ൾ തെ​ളി​ച്ചാ​ണുഅഞ്ചപ്പത്തിന് തു​ട​ക്ക​മി​ട്ട​ത്. ഫാ. ​ബോ​ബി ജോ​സ് കട്ടിക്കാട് ചിരാത് തെളിക്കാനുള്ള അഗ്നി പകർന്നു നൽകി. തു​ട​ർ​ന്ന് ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു. തോ​മ​സ്  അ​ഞ്ച​പ്പം അ​ടു​ക്ക​ള​യി​ലേ​ക്കു​ള്ള പാ​ൽ പാ​ച​ക​ത്തി​നാ​യി കൈ​മാ​റി. പാ​ച​കം ചെ​യ്ത പാ​ൽ നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്  ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി മാ​ത്യു, കു​റ​വി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ, മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​മ്മ സാ​ബു എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി വിളമ്പി. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ഞ്ച​പ്പം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​ക്ഷ​ര​ക്കൂ​ട്ട്  ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.  ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് സ​ന്ദേ​ശം ന​ൽ​കി. 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!