Saturday, June 21, 2025
spot_img
More

    പ്രാര്‍ത്ഥിക്കൂ സിറിയായ്ക്ക് വേണ്ടി, ആഭ്യന്തരയുദ്ധം തകര്‍ന്ന ജീവിതങ്ങളെ ഞെരുക്കാന്‍ ഇപ്പോള്‍ കോവിഡും


    അലെപ്പോ: സിറിയ എന്നും ദുരിതബാധിതപ്രദേശമായിരുന്നു. മനുഷ്യരുടെ ജീവനോ സ്വത്തിനോ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാത്ത രാജ്യം. ഒമ്പതുവര്‍ഷങ്ങളായി നീണ്ടുനില്ക്കുന്ന ആഭ്യന്തരയുദ്ധവും ഐഎസ് അധിനിവേശവും ജനങ്ങള്‍ക്ക് നല്കിയ ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഇനിയും അവരുടെ ജീവിതങ്ങള്‍ ശാന്തമായിട്ടുമില്ല.

    ഈ അവസ്ഥയിലാണ് സിറിയായില്‍ കോവിഡ് 19 എത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവിതത്തെ കോവിഡ് ദുരിതമയമാക്കിയിരിക്കുകയാണ്. ഈ ദുരിതത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരേ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    കാരണം ഇതിലൂം കൂടുതല്‍ സഹിച്ചുകഴിഞ്ഞവരാണ് അവര്‍. അതുകൊണ്ട് രോഗവ്യാപനത്തെക്കുറിച്ച് അവര്‍ചിന്തിക്കുന്നതേയില്ല. തന്മൂലം പുറത്തിറങ്ങി അവര്‍ നടക്കുകയും രോഗവ്യാപനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാര്‍ച്ച് 19 മുതല്‍ എല്ലാ കടകളും അടച്ചിട്ട് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 22 മുതല്‍ ദേവാലയങ്ങളും അടച്ചിട്ടിരുന്നു. ആഭ്യന്തരയുദ്ധങ്ങളേല്പിച്ച ആഘാതങ്ങളെ തുടര്‍ന്ന് ഭവനരഹിതരും തൊഴില്‍രഹിതരുമായിക്കഴിഞ്ഞ ഒരു ജനതയാണ് സിറിയാക്കാര്‍. അവരാണ് ഇപ്പോള്‍ കോവിഡിന്റെ കരാളഹസ്തങ്ങളില്‍പെട്ടിരിക്കുന്നത്.

    മറ്റേതൊരു രാജ്യക്കാരെക്കാളും നമ്മുടെ സഹായവും പ്രാര്ത്ഥനയും ഇവര്‍ അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ട് സിറിയായക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!