Monday, January 13, 2025
spot_img
More

    ‘ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം യൂറോപ്പിലെ മറ്റ് രൂപതകള്‍ക്ക് മാതൃക’

    പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിമന്‍സ് ഫോറം യൂറോപ്പിലെ എല്ലാ രൂപതകള്‍ക്കും മാതൃകയാണ് എന്ന് വിലയിരുത്തപ്പെട്ടു. നവ സുവിശേഷവല്‍ക്കരണ മുന്നേറ്റങ്ങളില്‍ നടത്തിവരുന്ന വിവിധതരം പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയപ്പോഴാണ് ഇത്തരമൊരു നിഗമനത്തില്‍ യോഗം എത്തിയത്. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിമന്‍സ് ഫോറം ഭാരവാഹികളുടെ യോഗമാണ് പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയത്.

    രൂപതാ പ്രസിഡന്റ് ജോളി മാത്യു അധ്യക്ഷത വഹിച്ച യോഗം ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം എസ് എച്ചിന്റെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. വിമന്‍സ് ഫോറം പ്രവര്‍ത്തന റിപ്പോര്‍ട്ട് ഷൈനി അവതരിപ്പിച്ചു. വിമന്‍സ്‌ഫോറം അടുത്തകാലത്ത് പ്രത്യേകിച്ച് കൊറോണകാലത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട് പ്രശംസിച്ചു. എല്ലാ കേന്ദ്രങ്ങളിലും രൂപത മുഴുവനും നടത്തുന്ന ആധ്യാത്മിക പരിപാടികള്‍ തുടര്‍ന്നും ശക്തമാക്കണമെന്ന് രൂപതാ ആനിമേറ്റര്‍ഫാ. ജോസ് അഞ്ചാനിക്കല്‍ അഭിപ്രായപ്പെട്ടു.

    കുട്ടികള്‍ക്ക് മാതൃഭാഷയെ സ്‌നേഹിക്കാനും പഠിക്കാനുമായി ഫാ. ജോസ് അഞ്ചാനിക്കല്‍ തയ്യാറാക്കിയ മലയാളം പാഠങ്ങള്‍ വിമന്‍സ് ഫോറം വഴി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. വിമന്‍സ് ഫോറത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുമോദനങ്ങളും പ്രാര്‍ത്ഥനകളും അറിയിച്ചു.

    പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകുന്ന രീതിയാണ് വിമന്‍സ് ഫോറത്തിന്റേത്. വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി ആരോഗ്യപരിപാലനത്തില്‍ വിവിധ സേവനങ്ങള്‍ ഫോറം ചെയ്യുന്നുണ്ട്. രൂപത മുഴുവനും ആധ്യാത്മികപരിപാടികളും ചാരിറ്റിപ്രവര്‍ത്തനങ്ങളും കാഴ്ചവയ്ക്കുന്നതില്‍ വിമന്‍സ് ഫോറം മുമ്പന്തിയിലാണ്. സാമൂഹിക സേവനപ്രവര്‍ത്തനങ്ങളെ കോഡ്രീകരിക്കുകയും സെമിനാറുകളും ചര്‍ച്ചാക്ലാസുകളും നടത്തിവരുകയും ചെയ്യുന്നു.

    വരും കാലങ്ങളില്‍ മുന്‍കാലത്തേതിനെക്കാള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകവും കാര്യക്ഷമവും ആക്കുമെന്ന് ജോളി മാത്യു അറിയിച്ചു.2019 ഡിസംബര്‍ ഏഴിന് നടന്നവിമന്‍സ് ഫോറം എപ്പാര്‍ക്കിയല്‍ സംഗമമായ tota pulchra ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!