പ്രസ്റ്റണ്‍: ലോക നേഴ്‌സസ് ദിനമായ ഇന്ന്് ലോകമെങ്ങും ആതുരസേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ആദരം സമര്‍പ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത. അറിവ്, വൈദഗ്ദധ്യം, ശുശ്രൂഷ,പ്രാര്‍ത്ഥനാജീവിതം ഇവയെല്ലാമുള്ള നേഴ്‌സുമാര്‍ക്ക് മുമ്പില്‍ താന്‍ ആദരവോടെ ശിരസു കുനിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. നേഴ്‌സുമാര്‍ക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
രൂപതയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വൈദികരും ലോക നേഴ്‌സസ് ദിനാചരണത്തിന്റെ മംഗളങ്ങളും പ്രാര്‍ത്ഥനകളും നേര്‍ന്നുകൊണ്ട് വീഡിയോയില്‍ വരുന്നുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ഫാ.ടോമി എടാട്ട്
പിആര്‍ ഒ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത
വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ വിരലമര്‍ത്തുക.