മെക്‌സിക്കോ സിറ്റി: ഇന്ന് മെയ് 13. ഫാത്തിമാമാതാവിന്റെ തിരുനാള്‍ ദിനം. ഇന്നേ ദിവസം അരലക്ഷം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മെക്‌സിക്കന്‍ താരം എഡുവാര്‍ഡോയുടെ ആഹ്വാനം.
ലോകമെങ്ങും കോവിഡ് മൂലം പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകത്തെ ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷിക്കാന്‍ മാതാവിന്റെ മാധ്യസ്ഥം തേടിയാണ് ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങള്‍ വഴിയാണ് പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണിമുതലാണ് പ്രാര്‍ത്ഥന ആരംഭിക്കുന്നത്.