ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നവരാണ് നേഴ്‌സുമാര്‍. ജീവിതത്തിലെ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ അവരുടെ ശുശ്രൂഷയും സ്‌നേഹവും അനുഭവിച്ചിട്ടില്ലാത്തവര്‍ ആരുമുണ്ടാവില്ല. ആ സ്‌നേഹത്തിനുള്ള കടപ്പാട് അറിയിക്കാനും അവരുടെ സേവനങ്ങളെ ആദരിക്കാനുമായിട്ടാണ് ലോകം ഇന്നലെ നേഴ്‌സസ് ദിനം ആചരിച്ചത്. അന്താരാഷ്ട്ര തലത്തിലായിരുന്നു നേഴ്‌സസ് ദിനാചരണം.
അതുകൊണ്ടുതന്നെ വിവിധ ഇടങ്ങളില്‍ വിവിധതലത്തില്‍ നേഴ്‌സുമാരെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള പ്രോഗ്രാമുകള്‍ നടന്നിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വലിയ മീറ്റിങ്ങുകള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തതുകൊണ്ട് മറ്റൊരുതരത്തിലായിരുന്നു ഈ സ്‌നേഹാദരവുകള്‍ പ്രകടമാക്കിയത്. അതിലൊന്നായിരുന്നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ മീഡിയ കമ്മീഷന്‍ പുറത്തിറക്കിയ സംഗീത ആല്‍ബം.
ഫാ.ടോമി എടാട്ട് രചനയും ഫാ. ജോസ് അഞ്ചാനിക്കല്‍ സംഗീതവും നല്കിയ ഈ ഗാനത്തില്‍ യുകെയിലെ വിവിധഭാഗങ്ങളിലെ ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആശംസയോടെയാണ് ഗാനം ആരംഭിച്ചിരിക്കുന്നത്.
ആയിരം ദീപങ്ങള്‍ തെളിച്ചു ഞങ്ങള്‍
ദൈവമേ നിന്‍തിരുമുമ്പില്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് തുടങ്ങുന്ന ഗാനം ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ടുതന്നെ ആസ്വാദ്യകരുടെ പ്രശംസ കവര്‍ന്നിരിക്കുന്നു.
ആയിരം നന്മകള്‍ ഞങ്ങള്‍ക്ക് നല്കും
ദൈവികസാന്നിധ്യമാണ് നിങ്ങള്‍ എന്നഈ ഗാനത്തിലെ വരികള്‍ നേഴ്‌സുമാരോടുള്ള ആദരവാല്‍ നമ്മളും പാടിപ്പോകും.
വീഡിയോയുടെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു