വത്തിക്കാന്‍ സിറ്റി: വൈറസിനെക്കാള്‍ ശക്തമായ ആയുധമാണ് പ്രാര്‍ത്ഥനയെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് എല്ലാമതവിശ്വാസികളോടും പ്രാര്‍ത്ഥനയില്‍ ഒരുമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത ദിനം ഇന്നാണ്. കോവിഡ് 19 ന്റെ അന്ത്യം കുറിക്കുന്നതിന് വേണ്ടി ഉപവസിച്ചും കാരുണ്യപ്രവൃത്തികള്‍ ചെയ്തും പ്രാര്‍ത്ഥിക്കാനാണ് പാപ്പയുടെ ആഹ്വാനം.
എല്ലാ മതവിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിക്കുന്നു.കാരണം പ്രാര്‍ത്ഥനയ്ക്ക് സാര്‍വത്രിക മൂല്യമുണ്ടത്രെ. അതെ, പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ട്, മൂല്യമുണ്ട്. ആ പ്രാര്‍തഥനയുടെ ശക്തിയാല്‍ സഭാധികാരികളുടെ വാക്കുകള്‍ക്ക് വിധേയപ്പെട്ട് നമുക്ക് ഇന്നേ ദിവസം പ്രാര്‍ത്ഥനയില്‍ അണിചേരാം. ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തുന്ന കോവിഡ് വൈറസിനെ തുരത്താന്‍ മറ്റെന്തിനെക്കാളും പ്രാര്‍ത്ഥനയ്ക്ക ശക്തിയുണ്ട്. ആ ശക്തിയിലാണ് നാം ഉറച്ചുവിശ്വസിക്കുന്നത്.
കേരളസഭയിലും മെയ് 3 ന് സര്‍വ്വമതപ്രാര്‍ത്ഥന നടന്നിരുന്നു. വിവിധ സ്ഥലങ്ങളിലിരുന്ന് വിവിധ മതനേതാക്കള്‍ നടത്തിയ ഈ പ്രാര്‍ത്ഥനയെ ഏകോപിപ്പിച്ചത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു.