ജെറുസേലം: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട തിരുക്കല്ലറ ദേവാലയം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു. എല്ലാ മുന്‍കരുതലോടും കൂടിയാണ് ദേവാലയം തുറന്നുകൊടുക്കുന്നത്. കോവിഡ് വ്യാപനം തടയാനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ 50 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. സന്ദര്‍ശകര്‍ രണ്ടു മീറ്റര്‍ അകലമെങ്കിലും പാലിച്ചിരിക്കണം. തിരുക്കല്ലറയെയോ മറ്റ് ഭക്തവസ്തുക്കളെയോ സ്പര്‍ശിക്കാനും അനുവാദമില്ല.
മാര്‍ച്ച് 25 നാണ് ദേവാലയം അടച്ചിട്ടത്. ഒരാഴ്ചത്തേക്ക് മാത്രം അടച്ചിടാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ആഗോളപശ്ചാത്തലത്തില്‍ ദേവാലയം അടഞ്ഞുകിടക്കുകയായിരുന്നു.
റോമന്‍ കത്തോലിക്കാസഭ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ, അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭ എന്നിവയുടെ നേതൃത്വത്തിലാണ് ഈ ദേവാലയം പ്രവര്‍ത്തിക്കുന്നത്.
ഇതിന് മുമ്പ് തിരുക്കല്ലറ ദേവാലയം അടച്ചിട്ടത് 1349 ല്‍ ആയിരുന്നു. ബ്ലാക്ക് ഡെത്ത് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലായിരുന്നു അത്.