Wednesday, January 22, 2025
spot_img
More

    വത്തിക്കാന്‍ മ്യൂസിയം ജൂണ്‍ ഒന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മ്യൂസിയം ജൂണ്‍ ഒന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് വത്തിക്കാന്‍ പ്രഖ്യാപനം നടത്തിയത്. മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് മ്യൂസിയം തുറന്നു പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്.

    സന്ദര്‍ശകരുടെ ടെംപറേച്ചര്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. മാസ്‌ക്ക് ധരിച്ചിരിക്കുകയും വേണം. പരമാവധി 10 പേര്‍ക്ക് മാത്രമേ അനുവാദമുള്ളൂ.

    മാര്‍ച്ച് എട്ടിനാണ് ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം മ്യൂസിയം അടച്ചിട്ടത്. ജൂണ്‍ മൂന്നുമുതല്‍ ഇറ്റലിയുടെ അതിര്‍ത്തികള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാനും തീരുമാനമായിട്ടുണ്ട്. ഇറ്റലിയുടെ വിനോദസഞ്ചാര വ്യവസായത്തിന് സഹായകരമായ വിധത്തിലാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!