Thursday, December 5, 2024
spot_img
More

    ബധിര മൂകര്‍ക്കു വേണ്ടി കെസിബിസിയുടെ വിവാഹാലോചന സംഗമം


    കൊച്ചി: ബധിരരും മൂകരും ആയ വ്യക്തികള്‍ക്ക് വേണ്ടി പിഒസിയില്‍ വിവാഹാലോചന സംഗമം നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നും വിവിധ മതവിശ്വാസികളായ ബധിരരും മൂകരുമായ അറുപതിലധികം യുവതീയുവാക്കളും അവരുടെ ബന്ധുക്കളും വിവാഹജീവിതം എന്ന സ്വപ്‌നവുമായി ഈ ആലോചനാ സംഗമത്തില്‍ പങ്കെടുത്തു.

    സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത യുവതീയുവാക്കള്‍ വിവാഹസ്വപ്‌നങ്ങള്‍ ആംഗ്യഭാഷയിലൂടെ പങ്കുവച്ചപ്പോള്‍ അത് വ്യത്യസ്തമായ അനുഭവമായി. മൂന്നു ദിവസത്തെ കൗണ്‍സലിംങ് ക്ലാസിന് ശേഷമാണ് വിവാഹാലോചന സംഗമം സംഘടിപ്പിച്ചത്.

    വിവാഹജീവിതം, ലൈംഗികത, ആശയവിനിമയം, പ്രജനന ആരോഗ്യം എന്നിവ സംബന്ധിച്ചായിരുന്നു കൗണ്‍സലിംങ്. യുവതീയുവാക്കന്മാര്‍ തമ്മില്‍ പരസ്പരം കണ്ട് ഇഷ്ടമായാല്‍ വിവാഹാലോചന കുടുംബാംഗങ്ങള്‍ തമ്മില്‍ നടത്താവുന്ന വിധത്തിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

    കഴിഞ്ഞ നവംബറില്‍ നടന്ന ഇത്തരം സംഗമത്തില്‍ വച്ച് വിവാഹാലോചന നടത്തി പിന്നീട് വിവാഹിതരായ അഭിജിത്ത്-ശീതള്‍ ദമ്പതികള്‍ ഇന്നലെത്തെ സംഗമത്തില്‍ പങ്കെടുത്തു. കെസിബിസി ചെയ്യുന്നത് മഹത്തായ ഒരു കാര്യമാണെന്ന് അവര്‍ വ്യക്തമാക്കി.

    വിവാഹലോചന സംഗമം ഫാ. ജോഷി മയ്യാറ്റില്‍ ഉദ്ഘാടനം ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!