തിമൂര്‍- ലെസ്റ്റെ: തിമൂര്‍- ലെസ്റ്റെ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിച്ചു. കഴി്ഞ്ഞ രണ്ടാഴ്ചയായി പുതിയ കോവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിച്ചത്.
മാര്‍ച്ച് 28 നാണ് ഇത് സംബന്ധിച്ച് രാജ്യത്തെ മെത്രാന്മാര്‍ തീരുമാനം അറിയിച്ചത്. മാര്‍ച്ച് മുതല്‍ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. വിശുദ്ധ കുര്‍ബാനകള്‍ക്ക് വേണ്ടി മാത്രമായിരിക്കും ദേവാലയങ്ങള്‍ തുറക്കുകയെന്ന് ആര്‍ച്ച് ബിഷപ് വിര്‍ജിലോ ഡോ കാര്‍മോ പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യസുരക്ഷാനിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
24 കേസ് റിപ്പോര്‍ട്ടുകള്‍ മാത്രമേ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മരണം ഒന്നും സംഭവിച്ചിട്ടുമില്ല.