തിരുവനന്തപുരം: കോട്ടയം അതിരൂപതയ്ക്ക് മുഖ്യമന്ത്രിയുടെ വക പ്രത്യേക പരാമര്‍ശവും പ്രശംസയും. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപ്രവര്‍ത്തനം കാഴ്ചവച്ചതിന്റെ പേരിലാണ് അതിരൂപതയെ അദ്ദേഹം പ്രശംസിച്ചത്.
പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടി ബാത്ത് അറ്റാച്ചഡ് റൂമുകളോടുകൂടിയ നാലുസ്ഥാപനങ്ങള്‍ വിട്ടുനല്കിയതിന് പുറമെ രണ്ടുകോടിയില്‍ പരം രൂപ കൊറോണയുടെ കാലത്ത് പ്രതിരോധം, സാമൂഹ്യശക്തികരണം, കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അതിരൂപത ചെലവഴിച്ചിട്ടുണ്ട്.