ജീവിതപങ്കാളിയെ തേടുന്നവരെല്ലാം വിവാഹാലോചനയുടെ സമയത്ത് വിശുദ്ധ റപ്പായേല്‍ മാലാഖയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നത് നല്ലതായിരിക്കും. കാരണം ഉചിതമായ പങ്കാളിയെ ലഭിക്കാന്‍ ആ പ്രാര്‍ത്ഥന സഹായിക്കും.
അനുയോജ്യമായ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മാധ്യസ്ഥനായിട്ടാണ് കത്തോലിക്കാ സഭ റപ്പായേലിനെ കാണുന്നത്. തോബിത്തിന്റെ പുസ്തകത്തിലെ വിവരണം ഇതിനെ സാധൂകരിക്കുന്നു.
അതുകൊണ്ട് അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കാനും സന്തുഷ്ടകരവും ദൈവഹിതപ്രകാരമുള്ളതുമായ ഒരു ജീവിതം നയിക്കുന്നതിനും വേണ്ടി റപ്പായേലിനോട് യുവജനങ്ങള്‍ പ്രാര്‍ത്ഥിക്കുക.തീര്‍ച്ചയായും മാലാഖ നിങ്ങള്‍ക്ക് നല്ലൊരു പങ്കാളിയെ കണ്ടെത്തിത്തരുക തന്നെ ചെയ്യും.