ഇന്ന് ജൂണ്‍ ഒമ്പത്. ദൈവാനുഗ്രഹങ്ങളുടെ മാതാവിന്റെ തിരുനാള്‍ ദിനം. ഇന്നേ ദിനം മരിയന്‍ മിനിസ്ട്രിയെ സംബന്ധിച്ച് വലിയൊരു സന്തോഷത്തിന്റെ സുദിനമാണ്.
കാരണം മരിയന്‍ പത്രത്തിന്റെ ആപ്പ് ഇന്ന് പുറത്തിറങ്ങുകയാണ്. പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന് എന്ന ആദര്‍ശവാക്യത്തിലൂന്നി ലണ്ടനിലെ എക്‌സിറ്റര്‍ കേന്ദ്രമായി ദൈവികശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2019 മാര്‍ച്ച് 25 ന് മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തിലാണ് മരിയന്‍ പത്രം ആരംഭിച്ചത്.
ഒരു വര്‍ഷം പിന്നിട്ടപ്പോഴേയ്ക്കും കേരള സഭയില്‍ തനതായ ഇടം നേടിയെടുക്കാന്‍ മരിയന്‍പത്രത്തിന് കഴിഞ്ഞത് മാതാവിന്റെ മാധ്യസ്ഥവും ദൈവാനുഗ്രഹവും പിന്നെ നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണവും വഴിയാണ്. ദൈവത്തിനും പരിശുദ്ധ മറിയത്തിനും നന്ദി. നിങ്ങള്‍ ഓരോരുത്തരോടുമുളള സ്‌നേഹം ഉള്ളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.
ഗൂഗില്‍ പ്ലേയിലും ആപ്പ് സ്റ്റോറിലും മരിയന്‍പത്രത്തിന്റെ ആപ്പ് ലഭ്യമാണ്. മരിയന്‍ പത്രത്തെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം ഇതേറെ ഉപകാരപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആന്‍ഡ്രോയിഡ്, ഐ ഫോണുകളില്‍ ഇത് ലഭ്യമാകും. എല്ലാവരും തങ്ങളുടെ ഫോണുകളില്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുമല്ലോ.
ആപ്പിന്റെ ഫസ്റ്റ് വേര്‍ഷനാണ് ഇത്. ദൈവം അനുഗ്രഹിച്ചാല്‍ മറ്റ് വേര്‍ഷനുകളും പുറത്തിറക്കാന്‍ കഴിഞ്ഞേക്കുമെന്നും കരുതുന്നു.
ദൈവാനുഗ്രഹങ്ങളുടെ മാതാവിന്റെ തിരുനാള്‍ മംഗളങ്ങള്‍ മരിയന്‍ പത്രത്തിന്റെ വായനക്കാര്‍ക്ക് സ്‌നേഹപൂര്‍വ്വം നേരുകയും ചെയ്യുന്നു.
Android phones https://play.google.com/store/apps/details?id=com.sysarena.marianpathram
I phones : https://apps.apple.com/gb/app/marian-pathram/id1506928309