നൈജീരിയ: ഫുലാനിഹെര്‍ഡ്‌സ്മാന്റെ ആക്രമണത്തില്‍ മൂന്നുവയസുകാരി ഉള്‍പ്പടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. കാഡുന സ്റ്റേറ്റിലെ ക്രൈസ്തവ ഗ്രാമത്തിലാണ് അക്രമം നടന്നത്. എലിസബത്ത് സമാലിയ എന്ന മൂന്നുവയസുകാരിയാണ് കൊല്ലപ്പെട്ടത്. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് അവിടെ വച്ചാണ് മരണമടഞ്ഞത്.
ഒരു കുടുംബത്തിലെ ഒമ്പതുപേരാണ് ആക്രമിക്കപ്പെട്ടത്. ഇവരെ ഒരുമിച്ചു കുഴിച്ചുമൂടുകയാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടുണ്ട്. ഫുലാനികളുടെ അക്രമങ്ങള്‍ക്ക് ഓരോ ദിവസവും ഇരകളായിക്കൊണ്ടിരിക്കുകയാണ് ക്രൈസ്തവഗ്രാമങ്ങള്‍. 2015 മുതല്‍ നൈജീരിയായില്‍ ഫുലാനികളുടെ അക്രമത്തില്‍ 11,500 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്.
ഈവര്‍ഷം മാത്രം 620 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ പറയുന്നു.