പാലാ: ചേര്‍പ്പുങ്കല്‍ ബിഷപ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളജില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ട് യാഥാര്‍ത്ഥഅയം മനസ്സിലാക്കാതെ ചിലര്‍ ദുഷ്പ്രചരണം നടത്തുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് കോളജ് മാനേജ്‌മെന്റ്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് കോളജ് മാനേജ്‌മെന്റും അധികൃതരും ഇതുവരെയും പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും ഏതുവിധത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. സത്യാവസ്ഥ പുറത്തുവരണമെന്ന് തന്നെയാണ് തങ്ങളുടെയും ആഗ്രഹം.
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതും നാനാജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും ഇതുവരെ യാതൊരുവിധ ആരോപണങ്ങള്‍ക്കും വിധേയമാകാത്തതുമായ കോളജിനെതിരെ ചിലര്‍ നടത്തുന്ന ദുഷ്പ്രചരണ ഖേദകരമാണെന്നും മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴയും പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടിലും പറഞ്ഞു.