മാനന്തവാടി: മുന്‍ എഫ്‌സിസി സന്യാസിനി സമൂഹാംഗമായ ലൂസി കളപ്പുരയ്ക്കലിന് എതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ഇടവകാംഗങ്ങളുടെ നീക്കത്തെ എതിര്‍ക്കില്ലെന്ന് എഫ്‌സിസി നേതൃത്വം. ലൂസി, കാരക്കാമല പള്ളിയിലോ, പരിസരത്തോ പ്രവേശിക്കുന്നത് വിലക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങുകയാണ് ഇടവകാംഗങ്ങള്‍. ഈ സാഹചര്യത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കമ്മറ്റി മുഖേന അയച്ച കത്തിന് സഭ പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലൂസി മഠത്തില്‍ താമസിക്കുന്നത് സഭാധികാരികളുടെ അനുവാദത്തോടെയോ സമ്മതത്തോടെയോ അല്ലെന്നും വിഷയത്തില്‍ സഭാധികാരികളുടെയും കോടതിയുടെയും ഉത്തരവുകള്‍ക്ക് വിധേയമായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളുമേ കോണ്‍ഗ്രിഗേഷന്റെ ഭാഗത്തുനിന്നുണ്ടാവുകയുള്ളൂവെന്നും സിസ്റ്റര്‍ ജ്യോതി മരിയ പറയുന്നു.
അടുത്തയിടെ കാരക്കാമല പള്ളിവികാരിക്കും എഫ്‌സിസി യിലെ മദറിനും എതിരെ ലൂസി കളപ്പുരയ്ക്കല്‍ നടത്തിയ അധിക്ഷേപങ്ങള്‍ സകല സഭ്യതകളുടെയും അതിര്‍വരമ്പുകള്‍ മായ്ക്കുന്നതായിരുന്നു. വിശ്വാസികള്‍ക്കിടയില്‍ ലൂസിയോടുള്ള കനത്ത വിയോജിപ്പിനും അത് വഴിതെളിച്ചിരുന്നു.
എഫ്‌സിസിയില്‍ നിന്ന്പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ലൂസി വത്തിക്കാനിലേക്ക് കത്തയച്ചുവെങ്കിലും അവിടെ നിന്ന് കിട്ടിയ മറുപടിയും ആശാവഹമായിരുന്നില്ല.