ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ് വിന്‍സെന്റ് മൈക്കല്‍ കോണ്‍സെസോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 83 കാരനായ ഇദ്ദേഹത്തിന് കോവിഡ് ബാധയുണ്ടോയെന്ന് സംശയമുള്ളതായി വാര്‍ത്തകള്‍ പറയുന്നു.
ശ്വാസതടസം, പനി എന്നിവയെ തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് ഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റലില്‍ ആര്‍ച്ച് ബിഷപ്പിനെ പ്രവേശിപ്പിച്ചത്. ആര്‍ച്ച് ബിഷപ്പിന്റെ രോഗസൗഖ്യത്തിനായി അതിരൂപത വിശ്വാസികളോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചിട്ടുണ്ട്.
കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞാല്‍ ഇന്ത്യയില്‍ ഇതേ രോഗം പിടികൂടൂന്ന ആദ്യത്തെ കത്തോലിക്കാ മെത്രാനായിരിക്കും ആര്‍ച്ച് ബിഷപ് വിന്‍സെന്റ് കോണ്‍സെസോ.