പേഷവാര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ വിരുദ്ധതയ്ക്ക് പുതിയൊരു തെളിവുകൂടി. അയല്‍വാസിയായ മുസ്ലീം ക്രൈസ്തവ കുടുംബത്തിലെ രണ്ടുപേരെ വെടിവച്ചു. തന്റെ വീടിന്റെ അടുത്ത് ക്രൈസ്തവന്‍ താമസിക്കുന്നതാണ് വെടിവച്ചതിന് കാരണമെന്ന് പറയപ്പെടുന്നു.
മുസ്ലീമിന്‌റെ വീടിന്റെ സമീപത്ത് ക്രൈസ്തവന്‍ താമസിക്കാന്‍ പാടില്ലത്രെ. കാരണം ക്രൈസ്തവര്‍ മുസ്ലീമിന്റെ ശത്രുക്കളാണ്. സ്വാതി ഭട്ടക് കോളനിയില്‍ കഴിഞ്ഞ മേയ് മാസമാണ് നദീം ജോസഫിന്റെക്രൈസ്തവ കുടുംബം വീടു വാങ്ങിയത്. അയല്‍വാസി ക്രൈസ്തവരാണ് എന്ന് അറിഞ്ഞതുമുതല്‍ സല്‍മാന്‍ ഖാന്‍ അസ്വസ്ഥനായിരുന്നു. വീടൊഴിഞ്ഞുപോയില്ലെങ്കില്‍ ഫലം അനുഭവിക്കുമെന്ന് ഭീഷണിയുമുണ്ടായിരുന്നു.
അന്ത്യശാസനമായി ജൂണ്‍ ഏഴിന് വീടൊഴിഞ്ഞുപോകണം എന്നതായിരുന്നു. എന്നാല്‍ ജോസഫ് അതിന് തയ്യാറായില്ല. തുടര്‍ന്നായിരുന്നു വെടിവച്ചത്. വെടിവയ്പില്‍ ജോസഫിനും അമ്മായിയമ്മയ്ക്കുമാണ് വെടിയേറ്റത്.
ഇരുവരും അപകടനില തരണം ചെയ്തതായിട്ടാണ് വിവരം.