ബെയ്ജിംങ്: ഈ വര്‍ഷത്തെ ആദ്യ നാലു മാസത്തിനുളളില്‍ ചൈനയിലെ ദേവാലങ്ങളില്‍ നിന്ന് നീക്കം ചെയ്തത് 250 കുരിശുകള്‍. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് അന്‍ഹുയി പ്രൊവിന്‍സിലെ, ഭരണകൂടം അംഗീകരിച്ച 250 ദേവാലയങ്ങളിലെ കുരിശുകള്‍ നീക്കം ചെയ്തത്. ഇറ്റലിയിലുള്ള ബിറ്റര്‍ വിന്റര്‍ മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്രൈസ്തവ മതപീഡനത്തിന്റെ ഭാഗമായിട്ടാണ് കുരിശുനീക്കം ചെയ്യലെന്ന് പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും എല്ലാ മതപരമായ ചിഹ്നങ്ങളും നീക്കം ചെയ്യുക എന്നത് ദേശീയ പോളിസിയുടെ ഭാഗമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ ചൈനയ്ക്ക് 23 ാം സ്ഥാനമാണ്.