Wednesday, January 22, 2025
spot_img
More

    കത്തോലിക്കാ സഭയുടെ സേവനങ്ങള്‍ മഹത്തരം, നന്ദി: സ്‌പെയ്ന്‍ രാജാവ്

    സ്‌പെയ്ന്‍: പകര്‍ച്ചവ്യാധികളുടെ കാലത്ത് സഭ ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷകളുടെ പേരില്‍ സ്‌പെയ്ന്‍ രാജാവ് ഫെലിപ്പെ ആറാമന്‍ സ്പാനീഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ജൂവാന്‍ ജോസിന് നന്ദി അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ച വൈദികന്റ മരണത്തിലുള്ള അനുശോചനവും രേഖപ്പെടുത്തി. സ്‌പെയ്‌നില്‍ കോവിഡ് ബാധിച്ച് നൂറ് വൈദികര്‍ മരണമടഞ്ഞിട്ടുണ്ട്.

    ആരോഗ്യരംഗത്തും സാമൂഹ്യസേവന രംഗത്തും നിസ്തുലമായ സേവനമാണ് ഇവിടെ കത്തോലിക്കാസഭ ചെയ്തുകൊണ്ടിരിക്കുന്നത്. വൃദ്ധര്‍, അംഗവിഹീനര്‍, യുവജനങ്ങള്‍, തൊഴിലില്ലായ്മ അനുഭവിക്കുന്നവര്‍, അഭയാര്‍ത്ഥികള്‍, ദുരുപയോഗിക്കപ്പെട്ട സ്ത്രീകള്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ തുടങ്ങിയവരുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടിയാണ് സഭ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലും സേവനം നല്കുന്നതില്‍ നിന്ന് സഭ പിന്നോട്ടുവലിഞ്ഞിട്ടില്ല.

    രോഗികളുടെ ശുശ്രൂഷ, ശവസംസ്‌കാരം, ഭക്ഷണവിതരണം, ക്വാറന്റൈന്‍ സേവനം തുടങ്ങിയവയെല്ലാം കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സേവനങ്ങള്‍ക്കാണ് രാജാവ് നന്ദി അറിയിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!