പഞ്ചാബ്: ആയുധധാരികളായ മുസ്ലീം സംഘം പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയം ആക്രമിച്ചു. കാലാ ഷാ കാക്കുവിലെ ട്രിനിറ്റി പെന്തക്കോസ്ത് ദേവാലയമാണ് ആക്രമിക്കപ്പെട്ടത്.
അര്‍ദ്ധരാത്രിയില്‍ ബഹളം കേട്ട് ഓടിയെത്തിയ ആളുകള്‍ കണ്ടത് ആയുധധാരികളായ ഒരു സംഘം മുസ്ലീമുകള്‍ ദേവാലയത്തിന്റെ ഭിത്തി തകര്‍ക്കുന്നതും കുരിശു നശിപ്പിക്കുന്നതുമാണ്. പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടാസംഘമാണ് അക്രമത്തിന് നേതൃത്വം നല്കിയതെന്നും അവരുടെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള വിദ്വേഷപ്രഭാഷണവും അക്രമികള്‍ നടത്തി.
തോക്കുചൂണ്ടി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ദേവാലയത്തിന് തീയിടുമെന്ന് അറിയിക്കുകയും ചെയ്തു. അധികം വൈകാതെ പോലീസ് സ്ഥലത്ത് എത്തിച്ചേരുകയും അക്രമികള്‍ സ്ഥലംവിടുകയും ചെയ്തു.
മെയ് ഒമ്പതിന നടന്ന ആക്രമണത്തെ തുടര്‍ന്ന് ദേവാലയത്തിലെ ശുശ്രൂഷകള്‍ പുന:സ്ഥാപിക്കപ്പെട്ടതേയുണ്ടായിരുന്നുള്ളൂ.