Monday, December 23, 2024
spot_img
More

    1200 വര്‍ഷം പഴക്കമുള്ള കുരിശ് പാക്കിസ്ഥാനില്‍ നിന്ന് കണ്ടെത്തി

    ലാഹോര്‍: 1200 വര്‍ഷം പഴക്കവും മൂന്നു ടണ്‍ ഭാരവുമുളള കുരിശ് പാക്കിസ്ഥാനില്‍ നിന്ന് കണ്ടെത്തി. മൂന്നു പേരടങ്ങുന്ന ഗവേഷക സംഘമാണ് ഗവേഷണഫലമായാണ് ഈ കണ്ടെത്തല്‍. ബാള്‍ട്ടിസ്ഥാനിലെ കവാര്‍ഡോ മലമടക്കുകളില്‍ നിന്നാണ് കുരിശ് കിട്ടിയത്.ബാള്‍ട്ടിസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ മുഹമ്മദ് നായിം കാന്‍, അക്കാദമി ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഇസ്താഖ് ഹുസൈന്‍ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.

    ഉപഭൂഖണ്ഡത്തില്‍ നിന്ന് കണ്ടുകിട്ടിയതില്‍വച്ചേറ്റവും വലിയ കുരിശാണ് ഇത്. ബാള്‍ട്ടിസ്ഥാനില്‍ നിന്ന് കിട്ടിയ ആദ്യ ക്രൈസ്തവ അടയാളവുമാണ് ഇത്. ക്രൈസ്തവ വിശ്വാസം ഇവിടെ പ്രബലമായിട്ടുണ്ടായിരുന്നു എന്നതിന്റെ സൂചനയാണ് കുരിശ് നല്കുന്നതെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.

    നിലവില്‍ ക്രൈസ്തവ കുടുംബങ്ങള്‍ ഇവിടെയില്ലെങ്കിലും ഒരുകാലത്ത് ഈ പ്രദേശത്ത് ക്രൈസ്തവ കുടുംബങ്ങള്‍ ഉണ്ടായിരുന്നതായും അനുമാനി്ക്കുന്നു. കുരിശ് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ക്രൈസ്തവര്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!